കരുവാരക്കുണ്ട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കരുവാരക്കുണ്ട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൽക്കുണ്ടിലെ ആനപ്പാറ സജിയുടെ ഭാര്യ പ്രഭിത (44) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കൽക്കുണ്ട് അട്ടിയിലാണ് അപകടമുണ്ടായത്.
പശുവിനെ കെട്ടാനായി സമീപത്തെ പറമ്പിലേക്ക് പോകുന്നതിനിടെയാണ് പ്രഭിത പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടിയത്. വീടിന് സമീപം വൈദ്യുതി കമ്പി പൊട്ടിവീണ നിലയിലായിരുന്നു. ഷോക്കേറ്റ ഉടൻ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അർച്ചന (അധ്യാപിക, ആർഇസി ഗവൺമെന്റ് ജി.വി.എച്ച്.എസ് ചാത്തമംഗലം), അഞ്ജന, ജിത്തു എന്നിവരാണ് മക്കൾ. അഖിൽകുമാർ (കോഴിക്കോട്) മരുമകനാണ്.
പ്രഭിതയുടെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.
