കുറ്റിപ്പുറത്ത് കാർ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

August 30, 2026 - By Malapuram

കുറ്റിപ്പുറം: ദേശീയപാത 66-ൽ ആശുപത്രിപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കുതിരവട്ടം കുന്നത്താട്ടിൽ സുജയൻ (47), ഗോകുൽ (12), ഗൗതം (5) എന്നിവർക്കാണ് പരിക്കേറ്റത്.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാർ ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെയാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

Recent

Load More