പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിൽ സീബ്രാലൈൻ വരച്ച് എസ്.ടി.യു പ്രതിഷേധിച്ചു
പരപ്പനങ്ങാടി: പയനിങ്ങൽ ജങ്ഷനിൽ മാഞ്ഞുപോയ സീബ്രാലൈനുകൾ വരച്ച് എസ്.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ പ്രവർത്തകർ പ്രതിഷേധിച്ചു. റെയിൽവേ സ്റ്റേഷൻ, പയനിങ്ങൽ ജങ്ഷൻ, അഞ്ചപ്പുര തുടങ്ങിയ തിരക്കേറിയ മേഖലകളിലെ റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം.
സീബ്രാലൈനുകൾ ഇല്ലാത്തത് കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പ്രവർത്തകർ പറഞ്ഞു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
എസ്.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ മുനിസിപ്പൽ പ്രസിഡന്റ് എ.പി. ഹബീബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എ.എം.കെ. ഉമ്മർ, നൗഫൽ, പി. നൗഷാദ്, കോയ, സജീർ, ഫൗനാസ്, സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
