ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; നടപടി ഉറപ്പുനല്‍കി
മലപ്പുറം: കിഴിശ്ശേരിയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ശൗക്കത്തിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനല്‍കി.
ശൗക്കത്തിന്റെ അടുത്ത ബന്ധുവായ ഷക്കീറിനെയാണ് വി.ഡി സതീശന്‍ ഫോണില്‍ ബന്ധപ്പെട്ടത്. സംഭവത്തില്‍ നിലവില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ അലംഭാവമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
