കൊളപ്പുറത്ത് എംഡിഎംഎയുമായി വെളിമുക്ക് സ്വദേശി പിടിയിൽ
തിരൂരങ്ങാടി: കൊളപ്പുറം വലിയപറമ്പിൽവെച്ച് 2.68 ഗ്രാം എംഡിഎംഎയുമായി യുവാവിനെ തിരൂരങ്ങാടി പൊലീസ് പിടികൂടി. വെളിമുക്ക് കൂഫയിലെ പള്ളിയാളി മുഹമ്മദ് സഹൽ (33) ആണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. തിരൂരങ്ങാടി സി.ഐ. പ്രദീപ്കുമാർ, എസ്.ഐ. സഫ്വാൻ, എസ്.ഐ. അനിൽകുമാർ, അനീഷ്ബാബു, രാജേഷ്, ഷബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
