കുനിപ്പാലയിൽ ബസും കാറും കൂട്ടിയിടിച്ചു
എടക്കര: കുനിപ്പാലയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പകൽ 3.30ഓടെ പോത്തുക്കല്ലിനും കുനിപ്പാലയ്ക്കും ഇടയിൽ മലയോര ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ബസ് ഇടിച്ചതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി തൂൺ തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ബസിന്റെയും മുൻഭാഗം പൂർണമായും തകർന്നു. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി നാട്ടുകാരും പൊലീസും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.
