ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
കോട്ടക്കൽ : ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. എ ആർ നഗർ ജാറത്തുംപടി പാലമഠത്തിൽ കുറുങ്ങോടത്തിൽ ജാഫർ (37) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി കോട്ടയ്ക്കൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
