പുഴുങ്ങിയ മുട്ടയുടെ തോടിൽ അഴുക്ക്; ചോദ്യംചെയ്തയാൾക്ക് ഭീഷണി

August 28, 2026 - By Malapuram

കുറ്റിപ്പുറം: പെട്ടിക്കടയിൽ നിന്ന് കഴിക്കാൻ വാങ്ങിയ പുഴുങ്ങിയ കോഴിമുട്ടയുടെ തോടിൽ വലിയ തോതിൽ അഴുക്ക് കണ്ടെത്തിയതിനെ ചോദ്യം ചെയ്ത ഉപഭോക്താവിനെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി പരാതി. കുറ്റിപ്പുറം ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് സമീപത്തെ പെട്ടിക്കടയ്‌ക്കെതിരെയാണ് സാമൂഹിക പ്രവർത്തകനായ റഫീഖ് മണി പരാതി നൽകിയത്.

ബുധനാഴ്ച രാത്രി ചായ കുടിക്കാനെത്തിയ റഫീഖ് മണിക്ക് ചായയ്‌ക്കൊപ്പം നൽകിയ പുഴുങ്ങിയ മുട്ടയിലാണ് അഴുക്ക് ശ്രദ്ധയിൽപ്പെട്ടത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കടയിലെ ജീവനക്കാർ ഭീഷണിയുടെ സ്വരത്തിൽ പ്രതികരിച്ചതായാണ് റഫീഖ് മണിയുടെ ആരോപണം.

സംഭവത്തിൽ ഡി.എം.ഒ., ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് റഫീഖ് മണി പരാതി നൽകി.

Recent

Load More