എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിപ്പുഴയിൽ കണ്ടെത്തി
പൊന്നാനി: സഹോദരനൊപ്പം കുളിക്കാനിറങ്ങി തൂതപ്പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ കണ്ടെത്തി. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹക്കീമിന്റെ മകൻ സഅദ് (8) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് സഅദും സഹോദരൻ സഹലും കുടുംബത്തോടൊപ്പം കൊപ്പം പൈലിപ്പുറം കാളിയാർവെട്ടം കടവിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ കണ്ടെത്താനായില്ല.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ പൊന്നാനി പുഴയോരത്തെ കൈലാസംകളം കടവിൽ, ഓളം ബോട്ട് നിർത്തിയിട്ട ഭാഗത്ത് സഅദിന്റെ മൃതദേഹം കണ്ടെത്തിയത്.
