തിരുവോണ ദിനത്തിൽ സഹോദരങ്ങൾ വൈദ്യുതാഘാതമേറ്റ് മരിച്ചു

August 26, 2026 - By Malapuram

പെരിന്തൽമണ്ണ:വെട്ടത്തൂരിൽ തിരുവോണ ദിനത്തിൽ കോഴിഫാമിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരിച്ചത്.

കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ ഇന്ന്  രാവിലെ 11 മണിയോടെയാണ് അപകടം. ജോലി ചെയ്യുന്നതിനിടെ ഇരുവർക്കും അപ്രതീക്ഷിതമായി ശക്തമായ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു.

മൃതശരീരങ്ങൾ പെരിന്തൽമണ്ണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Recent

Load More