വീട്ടിക്കുത്ത് ശിവക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പണം നടത്തി
നിലമ്പൂർ: കേരള ഗ്രാമീണ ബാങ്ക് നിലമ്പൂർ ശാഖയുടെ നേതൃത്വത്തിൽ വീട്ടിക്കുത്ത് ശിവക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പണം നടത്തി. നിലമ്പൂർ നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
കേരള ഗ്രാമീണ ബാങ്ക് നിലമ്പൂർ ശാഖ സീനിയർ മാനേജർ വെച്ചൂർ സി. ശങ്കർ, അസിസ്റ്റന്റ് മാനേജർ യു. സുമേഷ്, പറക്കോട്ടിൽ നാരായണൻ, ക്ഷേത്ര ഭാരവാഹികളായ യു. നരേന്ദ്രൻ, കെ. ശശികുമാർ, രവീന്ദ്രൻ, ഗോപാലകൃഷ്ണൻ നായർ, പ്രസീന എന്നിവർ പങ്കെടുത്തു.
