മെസിയുടെ നാട്ടിൽനിന്നുള്ള മാർക്കോസ് ഇനി മഞ്ചേരിക്ക് മരുമകനായി

August 25, 2026 - By MalappuramMedia

മഞ്ചേരി കോവിലകത്തെ വരദ വർമയും അർജന്റീനയിലെ ബ്യൂണസ് ഐറിസ് സ്വദേശി മാർക്കോസ് ജാവിയർ സൂനിഗയും കേരളീയ ആചാരങ്ങളോടെ വിവാഹിതരായി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നാട്ടിൽനിന്നുള്ള മാർക്കോസ് ഇനി മഞ്ചേരിക്ക് മരുമകനായി.

റിട്ട. അധ്യാപിക കെ.സി. നന്ദിനി തമ്പാട്ടിയുടെയും കെ. ഗിരീശ വർമയുടെയും മകളാണ് വരദ. ബ്യൂണസ് ഐറിസിൽ മെക്കാനിക്കൽ എൻജിനീയറാണ് മാർക്കോസ്. അർജന്റീനയിലെ സെന്റ് മാർട്ടിൻ യൂണിവേഴ്സിറ്റിയിൽ ആസ്ട്രോ പാർട്ടിക്കിൾ ഫിസിക്സിൽ ഗവേഷകയാണ് വരദ.

പഠനത്തിനായി അർജന്റീനയിലെത്തിയപ്പോഴാണ് വരദ മാർക്കോസിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. കേരളീയ ആചാരങ്ങളോടെയായിരുന്നു വിവാഹം.

മഞ്ചേരിയിൽ ഓണം ആഘോഷിച്ച ശേഷമാണ് ഇരുവരും വിദേശത്തേക്ക് മടങ്ങുക. സ്പാനിഷ് ഭാഷ പഠിച്ച വരദ ഇപ്പോൾ ഭർത്താവിനെ മലയാളം പഠിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Recent

Load More