ഒപി ടിക്കറ്റ് പരിഷ്കരണം: ഉത്തരവ് പിൻവലിച്ചു

August 25, 2026 - By North Malappuram



നിലമ്പൂർ: ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിച്ചു. രോഗികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരിഷ്കരണം നിലമ്പൂരിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടപടി.

തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേരത്തെ സമരം നടത്തിയിരുന്നു. എന്നാൽ ഉത്തരവ് പിൻവലിക്കാൻ ആർ.എം.ഒ തയ്യാറായിരുന്നില്ല. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വീണ്ടും ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധപ്രകടനം നടത്തി.

പ്രതിഷേധത്തെ തുടർന്ന് ഒപി ടിക്കറ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇ. അരുൺദാസ്, പി. ദീപക്, പി. റെനീത്, കെ. എ. പ്രജിത്ത്, റിയാസ് കാവാട് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Recent

Load More