പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു
വണ്ടൂർ: പാമ്പുകടിയേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോരൂർ ചാത്തങ്ങോട്ടുപുറം മുതീരി എ.എം.എൽ.പി. സ്കൂൾ അധ്യാപകൻ തൊടികപ്പുലം ഇട്ടേപ്പാടൻ ഇല്യാസ് (55) മരിച്ചു.
കഴിഞ്ഞ 16ന് രാത്രി പള്ളിയിൽ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇല്യാസിന് പാമ്പുകടിയേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ മരണം സംഭവിച്ചു.
കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് തൊടികപ്പുലം പള്ളിക്കുന്ന് വലിയ പള്ളിയിൽ.
ഭാര്യ: ജമീല. മക്കൾ: മുഹസിന, മുർഷിദ, മുനീബ്, മുനവിറ. മരുമക്കൾ: മുഹമ്മദ് ജുനൈസ്, ആഷിഖലി.
