കാളികാവ്–നിലമ്പൂർ റോഡ് ബൈപാസ്: നിർമാണം ഉടൻ ആരംഭിക്കണം

August 24, 2026 - By North Malappuram



കാളികാവ്: നിർദ്ദിഷ്ട കാളികാവ്–നിലമ്പൂർ റോഡ് ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിയും വണ്ടൂർ എം.എൽ.എയുമായ എ.പി. അനിൽ കുമാറിന് നിവേദനം നൽകി.

വണ്ടൂർ ഗ്രാമ പഞ്ചായത്ത് 20-ാം വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പ്രദേശവാസികളുടെ സംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. ബൈപാസ് യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നും പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

സമീർ വണ്ടൂർ, സൽമാൻ, അഫ്സൽ സീലത്ത്, ഇണ്ണി കൊട്ടംപ്പാറ, പി. സുരേഷ് ബാബു, ജിസാദ് കോക്കാടൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

Category: വണ്ടൂർ

Recent

Load More