മത്സരക്കച്ചവടത്തിനെതിരേ ചിക്കൻ വ്യാപാരിസമിതി

August 24, 2026 - By Malapuram

മലപ്പുറം: വിലകുറച്ച് കോഴിയിറച്ചി വിൽപ്പന നടത്തുന്നതിനെതിരേ കേരള സംസ്ഥാന ചിക്കൻ വ്യാപാരിസമിതി ജില്ലാ കമ്മിറ്റി പരാതി നൽകി. കേരള ചിക്കൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാബു കൊണ്ടോട്ടിക്കാണ് പരാതി നൽകിയത്.

സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും വിലനിലവാര ബോർഡുകൾ പ്രദർശിപ്പിച്ച് നടത്തുന്ന വിലകുറച്ചുള്ള കോഴിയിറച്ചി വിൽപ്പന ചെറുകിട വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

ചിക്കൻ വ്യാപാരരംഗത്തെ അനാരോഗ്യകരമായ മത്സരക്കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ജില്ലാ പ്രസിഡന്റ് നൗഷാദ് അലി പെരിന്തൽമണ്ണ, സെക്രട്ടറി കെ.ടി. അമീറലി, ട്രഷറർ വി.കെ. നൗഷാദ് നിലമ്പൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Recent

Load More