താനാളൂരിൽ കൃഷിഭവൻ ഓണച്ചന്ത ആരംഭിച്ചു
താനൂർ: കൃഷിവകുപ്പിന്റെ സഹായത്തോടെ താനാളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പുത്തൻതെരുവിൽ ഓണച്ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്മ്പയാടി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഫാത്തിമബീവി അധ്യക്ഷത വഹിച്ചു.
അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ പി. ബാബു ഷക്കീർ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ. നസീർ, കെ. സൽമത്ത്, പി. ജ്യോതി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പി.എസ്. സഹദേവൻ, കൃഷി ഓഫീസർ ഡോ. പി. ശിൽപ, പഞ്ചായത്തംഗങ്ങളായ ബേബി എന്ന പുഷ്പലത, എം.പി. അസ്ലം, ടി.പി. മൊയ്തീൻ, എ.വി. റസാഖ് എന്നിവർ സംസാരിച്ചു.
