പുത്തനത്താണിയിൽ ഓണച്ചന്തക്ക് തുടക്കം; കാർഷിക ഉൽപ്പന്നങ്ങൾ വിലക്കുറവിൽ
പുത്തനത്താണി: ആതവനാട് കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് പുത്തനത്താണി ബസ് സ്റ്റാൻഡ് പരിസരത്ത് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ ടിആസാദ് ഉദ്ഘാടനം നിർവഹിച്ചു.
ഓഗസ്റ്റ് 22 മുതൽ 25 വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുക. നാട്ടിലെ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും വിവിധ കാർഷിക ഉൽപ്പന്നങ്ങളും ഇവിടെ വിലക്കുറവിൽ ലഭ്യമാണ്.
വിപണിവിലയേക്കാൾ 10 ശതമാനം വരെ വിലക്കുറവിൽ കാർഷിക ഉൽപ്പന്നങ്ങളും പൊതുവിപണി വിലയേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും ലഭ്യമാക്കുന്നുണ്ട്.
