ഒമാനില്‍ തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മസ്കത്ത്: മൂന്നു പതിറ്റാണ്ടിലേറെയായി ഒമാനില്‍ പ്രവാസിയായിരുന്ന മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃക്കണ്ടിയൂർ കൊരോത്തില്‍ കുഞ്ഞി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഇല്യാസ് (59) ആണ് മരിച്ചത്. ബർക്കയില്‍ ചെറുകിട ബിസിനസ് നടത്തിവരികയായിരുന്നു.
