ഓണാഘോഷത്തിനിടെ നൃത്തം ചെയ്യവേ കുഴഞ്ഞുവീണ് യുവതി മരിച്ചു

August 21, 2026 - By MalappuramMedia


എടപ്പാൾ: ഓണാഘോഷ പരിപാടിക്കിടെ നൃത്തം ചെയ്യവേ കുഴഞ്ഞുവീണ് 62കാരി മരിച്ചു. പുളിക്കത്ര സുഭദ്രയാണ് മരിച്ചത്. കാലടിത്തറ അങ്കണവാടിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നൃത്തപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തളർന്നുവീണ സുഭദ്രയെ ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാജീവ് (ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), സരിത (അധ്യാപിക, എടപ്പാൾ ദാറുൽ ഹിദായ സ്കൂൾ). മരുമക്കൾ: മണി, രേഷ്മ.

Category: തവനൂർ

Recent

Load More