കൊണ്ടോട്ടിയില്‍ കോളേജ് ഓണാഘോഷത്തിനിടെ MDMA പിടികൂടി: വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു

August 21, 2026 - By MalappuramMedia

കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ക്കിടെ രാസലഹരിയായ എം.ഡി.എം.എ പിടികൂടി. വിദ്യാർഥികള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എക്സൈസ് സംഘം ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്

പരിശോധനയ്ക്കായി എക്സൈസ് വാഹനം എത്തുന്നത് കണ്ടതോടെ വിദ്യാർഥികള്‍ കാർ ഉപപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ടാലറിയാവുന്ന മൂന്ന് വിദ്യാർഥികളെ പ്രതികളാക്കി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല

അതേസമയം, സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടന്നു വരുന്ന ‘ഓപ്പറേഷന്‍ തൂഫാന്റെ’ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ 74 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനു ശേഷം അറസ്റ്റിലായവരുടെ ആകെ എണ്ണം 10,015 ആയി ഉയർന്നു. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 9,280 കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Recent

Load More