കള്ള് ഷാപ്പുകളിലും ബാറുകളിലും മിന്നൽ പരിശോധന നടത്തി

August 20, 2026 - By MalappuramMedia

എടപ്പാൾ : ഓണക്കാലത്തിന് മുന്നോടിയായി വട്ടംകുളം പഞ്ചായത്ത് പരിധിയിലെ കള്ള് ഷാപ്പുകൾ, ബാറുകൾ എന്നിവിടങ്ങളിൽ എക്സൈസ് വിഭാഗവും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് സംയുക്ത സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ സി.എൻ. മനോജ് കുമാർ , കെ.രാജീവ് കുമാർ , എ.പി. അർജ്ജുൻ , ടി.കെ. ജ്യോതി, എം. ശ്രീജ, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ലൂ. രഞ്ജിത്ത് ലാൽ , സതീഷ് അയ്യാപ്പിൽ എന്നിവർ നേതൃത്വം നൽകി.

Category: തവനൂർ

Recent

Load More