കടുങ്ങാത്തുകുണ്ട് സ്വദേശി മയ്യേരി ഫാത്തിമ ബീവി നിര്യാതയായി
തിരൂർ: കടുങ്ങാത്തുകുണ്ട് ആമിന ഐ.ടി.ഐ മാനേജർ ഇബ്രാഹി ഹാജിയുടെ ഭാര്യ അന്നാര മയ്യേരി ഫാത്തിമ ബീവി (75) നിര്യാതയായി. ഖബറടക്കം വെള്ളി രാവിലെ 10.30ന് കടുങ്ങാത്തുകുണ്ട് താഴെ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. മക്കൾ: അഡ്വ. എം.എ ഇസ്മായിൽ (തിരൂർ കോടതി), സല്‍മ, റഷീദ, യാസിർ, ജാബിർ, ജംഷീർ, സിറാജ്. മരുമക്കൾ: അഷറഫ്, ഷെർമിള, മുഹമ്മദ് കുട്ടി, ഖൈറുന്നിസ, ഷഹനാസ്, റംഷീന, ഡോ. ജംഷീന.
