വളാഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം വേണം
വളാഞ്ചേരി നഗരത്തിൽ രൂക്ഷമായി തുടരുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടു. യാത്രാദുരിതം പരിഹരിക്കുന്നതിനായി വളാഞ്ചേരിയിലെ മൂച്ചിക്കൽ ബൈപ്പാസ് വൺവേ ആക്കണമെന്നും വളാഞ്ചേരി ജംഗ്ഷനിലും മൂച്ചിക്കൽ ജംഗ്ഷനിലും ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസിനെ ഉടൻ നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർക്കും വാഹനയാത്രികർക്കും ഏറെ ദുരിതമാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
