സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റർ; യുവാവ് അറസ്റ്റിൽ

August 19, 2026 - By MalappuramMedia



മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അൻവറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നൽകിയ പരാതിയിലാണ് നടപടി. നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ഇത്തരം പ്രചാരണങ്ങൾ പലപ്പോഴും കയ്യേറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

‘നന്നമ്പ്ര പൊളിറ്റിക്‌സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സാദിഖലി തങ്ങളുടെ മോർഫ് ചെയ്ത ചിത്രം പ്രതി പ്രചരിപ്പിച്ചതായും അശ്ലീല വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയതായും എഫ്‌ഐആറിൽ പറയുന്നു.

Recent

Load More