പൊന്നാനി താലൂക്കിൽ ഓണം ടൂറിസം വാരാഘോഷം;ജലോത്സവം ഓഗസ്റ്റ് 27ന്
പൊന്നാനി:പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷം 2026 ഓഗസ്റ്റ് 21 മുതൽ 27 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. പൊന്നാനിയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും വിനോദസഞ്ചാര സാധ്യതകളും പരിചയപ്പെടുത്തുന്ന രീതിയിലാണ് വാരാഘോഷം ഒരുക്കിയിരിക്കുന്നത്.
വാരാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികൾക്കൊപ്പം വള്ളംകളിയും സംഘടിപ്പിക്കും. ഓഗസ്റ്റ് 27ന് ഉച്ചയ്ക്ക് 2 മണിക്ക് ബിയ്യം കായലിലാണ് വള്ളംകളി നടക്കുക.
പൊന്നാനിയുടെ പൈതൃകവും ജലോത്സവ പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും. വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
