സേവാഭാരതി പരിപാടി ഉദ്ഘാടനം ചെയ്ത് ലീഗ് നേതാവ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പികെസി അബ്ദുറഹ്മാൻ
കൊണ്ടോട്ടി: ആർഎസ്എസ് അനുകൂല സംഘടനയായ സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി മുസ്‌ലിംലീഗ് നേതാവ്. സേവാഭാരതിയുടെ ചെറുകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ശുചീകരണ പരിപാടിയാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് റോഡ് ശുചീകരണം സംഘടിപ്പിച്ചത്. പരിപാടിയിൽ പി.കെ.സി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചതാണ് വിവാദമായത്.
