തിരൂർ സ്വദേശിയായ പ്രതിയുടെ ഭീഷണി; അതിജീവിതയുടെ ബന്ധുക്കൾക്ക് നേരെ വധഭീഷണി

August 17, 2026 - By MalappuramMedia


മലപ്പുറം: മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ തിരൂർ സ്വദേശി അബ്ദുൽ അസീമിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിതയുടെ കുടുംബം. പരാതി നൽകിയതിനെ തുടർന്ന് അതിജീവിതയെയും ബന്ധുക്കളെയും പ്രതി വധഭീഷണി മുഴക്കിയെന്നാണ് പരാതി.

നിരവധി കേസുകളിൽ പ്രതിയായ 30കാരൻ അബ്ദുൽ അസീം, ഇരുട്ടിന്റെ മറവിൽ കണ്ടാൽ കരഞ്ഞുകാലുപിടിച്ചാലും വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും പ്രതി അതിജീവിതയ്ക്ക് അയച്ചതായി കുടുംബം ആരോപിച്ചു.

തിരൂരങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പരാതി നൽകിയവരോട് മോശമായി സംസാരിക്കുകയും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം.

യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കിയെന്നുമാണ് അതിജീവിതയുടെ പരാതി.

ലൈംഗിക പീഡനം വലിയൊരു നെറ്റ്‌വർക്കിന്റെ ഭാഗമാണെന്നും താൻ കാപ്പ കേസ് പ്രതിയായതിനാൽ ഇതൊന്നും വലിയ സംഭവമല്ലെന്നും പ്രതി പറഞ്ഞതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Recent

Load More