പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റിവ് കെയറും ബിഡികെയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പൊന്നാനി : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റിവ് കെയർ, ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റൈറ്റ്സ് ഭാരവാഹികളും ബി ഡി കെ ജില്ലാ, താലൂക്ക് ഭാരവാഹികളും എയ്ഞ്ചൽസ് വിംഗ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി. റൈറ്റ്സിന് ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റിയും പെരിന്തൽമണ്ണ ഗവ. ബ്ലഡ് സെന്ററും ആദരിച്ചു.
