കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: പ്രതിയെ തിരിച്ചറിയുന്നവർ വിവരം അറിയിക്കണമെന്ന് കൊണ്ടോട്ടി പോലീസ്..!

August 16, 2026 - By MalappuramMedia

കൊണ്ടോട്ടി: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയ പ്രതിക്കായി കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാലക്കാട് – കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ, പുളിക്കൽ ഭാഗത്തുവച്ചായിരുന്നു വിദ്യാർത്ഥിനിക്ക് നേരെ യാത്രക്കാരനിൽ നിന്നും അതിക്രമമുണ്ടായത്.

സംഭവം നടന്ന ഉടൻ തന്നെ കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം തയ്യാറായില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. ‘എന്തിന് ജനറൽ സീറ്റിൽ പോയി ഇരുന്നു’ എന്ന് ചോദിച്ച് കണ്ടക്ടർ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ കണ്ടക്ടറുടെ അനാസ്ഥയിലടക്കം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാർത്ഥിനിയുടെ തീരുമാനം.

സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ കൊണ്ടോട്ടി എസ്എച്ച്ഒ, എസ്ഐ എന്നിവരെയോ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Recent

Load More