മഞ്ചേരിയിൽ 13 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

August 16, 2026 - By MalappuramMedia



മഞ്ചേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെല്ലിക്കുത്ത്-വെട്ടിക്കാട്ടിരി റോഡിൽ മഞ്ചേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 13 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവത്തിൽ നെല്ലിക്കുത്ത് കുന്നത്തുവള്ളി വീട്ടിൽ രാജു (48) അറസ്റ്റിലായി.

ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് രാജുവിനെ എക്സൈസ് സംഘം പിടികൂടിയത്. മദ്യം വിറ്റതിലൂടെ ലഭിച്ച 2,000 രൂപയും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ രാജൻ നെല്ലിയായി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷബീറലി, അക്ഷയ്, രാഹുൽരാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Recent

Load More