വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 22-ന്

August 14, 2026 - By MalappuramMedia

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 22-ന് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. രാവിലെ 11-ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

മുസ്ലിം ലീഗ് പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരം പ്രസിഡന്റായിരുന്ന സയ്യിദ് കെ.കെ. മൻസൂർകോയ തങ്ങൾ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

മൻസൂർകോയ തങ്ങളുടെ രാജിയിൽ പഞ്ചായത്ത് കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റിക്കും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യേന കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളാണ് പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്നത്.

Category: വേങ്ങര

Recent

Load More