കുറ്റിപ്പുറത്തെ ഹോട്ടൽ ആക്രമണം; പ്രതികളെ ഉടൻ പിടികൂടണമെന്ന് കെഎച്ച്ആർഎ

August 13, 2026 - By MalappuramMedia

മലപ്പുറം: കുറ്റിപ്പുറത്തെ ചോറും മീനും റസ്റ്റോറന്റിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) രംഗത്ത്. ഹോട്ടലിൽ അക്രമം നടത്തിയ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് സംഘടന ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് ചേർന്ന യോഗം കെഎച്ച്ആർഎ സംസ്ഥാന ഉപദേശകസമിതി ചെയർമാൻ എം. മൊയ്തീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച്. സമദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ പി.പി. അബ്ദുറഹ്മാൻ, ടി.പി. സജീർ, ജില്ലാ ഭാരവാഹികളായ ഷൗക്കത്തലി ഹാജി, നൗഷാദ് ചെമ്മാട്, മുജീബ് ഓയാസിസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. രഘു സ്വാഗതവും ജില്ലാ ട്രഷറർ ബഷീർ റോളക്സ് നന്ദിയും പറഞ്ഞു.

Recent

Load More