തിരൂരങ്ങാടിയിൽ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡിൽ ബൈക്ക് തെന്നിവീണ് ചുമട്ടുതൊഴിലാളി മരിച്ചു

August 13, 2026 - By MalappuramMedia

തിരൂരങ്ങാടി: പുതിയ കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡ് പൂർണമായും പുനഃസ്ഥാപിക്കാത്തതിനിടെ ബൈക്ക് തെന്നിവീണ് പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് ടൗണിലെ ചുമട്ടുതൊഴിലാളിയും കോട്ടുവലക്കാട് സ്വദേശിയുമായ കുന്നത്തേരി മുസ്തഫ (60) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് അപകടം. ചെമ്മാട്–കക്കാട് റോഡിൽ മമ്പുറം ബൈപ്പാസ് റോഡ് ജങ്ഷന് സമീപം വെച്ച് മുസ്തഫ സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നിവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്തഫ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ ഷുഹൈബിനും അപകടത്തിൽ പരിക്കേറ്റിരുന്നു.

തിരൂരങ്ങാടി നഗരസഭയിൽ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി–നാടുകാണി സംസ്ഥാന പാതയുടെ ഇരുവശങ്ങളും വെട്ടിപ്പൊളിച്ചാണ് പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത്. പൈപ്പ്‌ലൈൻ സ്ഥാപിച്ചശേഷം റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ പ്രദേശത്ത് വലിയ അപകടഭീഷണിയാണ് നിലനിൽക്കുന്നത്.

#thirurangadi #Chemmad #mamburam

Recent

Load More