മലപ്പുറം സ്വദേശി ഉൾപ്പെടെ 41 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും വയനാട്ടിൽ പിടിയിൽ
മലപ്പുറം: തെരട്ടമ്മൽ സ്വദേശിയായ യുവാവ് ഉൾപ്പെടെ യുവാവും യുവതിയും 41 ഗ്രാം എം.ഡി.എം.എയുമായി വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീൽ, കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാന എന്നിവരാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്ന് കാറിൽ വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്. മുഹമ്മദ് റസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് എം.ഡി.എം.എയും ലഹരി ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ് കണ്ടെത്തി.
41 ഗ്രാം എം.ഡി.എം.എ വാണിജ്യ അളവിൽപ്പെടുന്നതിനാൽ എൻ.ഡി.പി.എസ് നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. വാണിജ്യ അളവിലുള്ള എം.ഡി.എം.എ കൈവശംവെക്കൽ, കടത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് 10 മുതൽ 20 വർഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്നതാണ്.
അനധികൃത വിപണി വില കണക്കാക്കിയാൽ 41 ഗ്രാം എം.ഡി.എം.എയ്ക്ക് ഏകദേശം 1.2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ വിലവരാമെന്നാണ് റിപ്പോർട്ടുകൾ.
*വാർത്ത മറ്റുള്ളവർക്കും 🅢︎🅗︎🅐︎🅡︎🅔︎ ചെയ്യൂ*
:::::::::::: :::::::::::::::::::::::
മലപ്പുറം MEDIA ചാനൽ follow ചെയ്യാം
https://whatsapp.com/channel/0029VaCd02142DcXxALElC07
“`ജില്ലയിലെ MEDIA ഗ്രൂപ്പുകളിൽ അംഗങ്ങളാകാം…“`
