മൂന്നര കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കോഴിക്കോട് പിടിയിൽ

August 12, 2026 - By MalappuramMedia



കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 3.507 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം കോട്ടപ്പടി സ്വദേശി പിടിയിൽ. വെളുത്തേടത്ത് വീട്ടിൽ ജയദാസൻ (54) ആണ് പന്നിയങ്കര പൊലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര എസ്‌ഐയും സംഘവും നടത്തിയ പട്രോളിങ്ങിനിടെ വെസ്റ്റ് മാങ്കാവിൽവച്ചാണ് സംഭവം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയദാസനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ ബിഗ് ഷോപ്പറിൽനിന്ന് 3.507 കിലോഗ്രാം കഞ്ചാവും ത്രാസും കണ്ടെത്തി.

പന്നിയങ്കര പൊലീസ്, ഡാൻസാഫ് സംഘങ്ങളുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


*വാർത്ത മറ്റുള്ളവർക്കും 🅢︎🅗︎🅐︎🅡︎🅔︎ ചെയ്യൂ*
::::::::::::                 :::::::::::::::::::::::

മലപ്പുറം MEDIA ചാനൽ follow ചെയ്യാം

https://whatsapp.com/channel/0029VaCd02142DcXxALElC07


“`ജില്ലയിലെ MEDIA ഗ്രൂപ്പുകളിൽ അംഗങ്ങളാകാം…“`

https://whatsapp.com/channel/0029VaCd02142DcXxALElC07/1720

Recent

Load More