പള്ളികളിൽ മോഷണം നടത്തുന്ന അരീക്കോട് സ്വദേശിയെ തിരൂർ പോലീസ് പിടികൂടി

August 10, 2026 - By MalappuramMedia



തിരൂർ: പള്ളികളിൽ കയറി മോഷണം നടത്തുന്നയാളെ തിരൂർ പോലിസ് . ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽ സമയത്ത് പള്ളിക്കു ള്ളിൽ കയറിയാണ്  മോഷണം നടത്തിയത് . പള്ളിയുടെ മുകളിലത്തെ നിലയിൽ ഉസ്താദിൻ്റെ മുറിയിൽ കയറിയാണ് ഉസ്താദിൻ്റെ തൂക്കിയിട്ട ഷർട്ടിൽ നിന്നാണ് മോഷ്ടാവായ അരീക്കോട് പെരുംമ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഫൈറൂസ് ടി പി ( 29 ) എന്നയാളാണ് പൈസ മോഷ്ടിച്ചത്.

പള്ളി ഭാരവാഹികളുടെ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു .

പ്രതിക്ക് കൂടുതൽ കണ്ണൂർ, അരീക്കോട്, മലപുറം എന്നിവിടങ്ങളിൽ കളവു കേസുകൾ ഉള്ളതായി അറിവായിട്ടുണ്ട്. പ്രതിയായ മുഹമ്മദ് ഫൈറൂസിനെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ മാരായ ജിഷ്‌ണു, ജിതിൻ, രാജശേഖരൻ, നസീർ തിരൂർക്കാട് എന്നിവരും പോലീസ് ഉദ്യോഗസ്‌ഥരായ ബിജോ വർഗ്ഗീസ്, ജീനിഷ് എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Recent

Load More