എലിശല്യം തീർക്കാൻ ‘പൂച്ച സാർ’; മലപ്പുറം സിവിൽ സ്റ്റേഷനിൽ വ്യത്യസ്ത ദൗത്യം

August 10, 2026 - By MalappuramMedia



മലപ്പുറം: എലിശല്യം കൊണ്ട് പൊറുതിമുട്ടിയ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒടുവിൽ കണ്ടെത്തിയത് വ്യത്യസ്തമായൊരു പരിഹാരം. എലിയെ പിടികൂടാൻ കെണികളും മറ്റു മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണാതെ വന്നതോടെയാണ് ‘പൂച്ച സാറി’നെ രംഗത്തിറക്കിയത്.

സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിലായിരുന്നു എലിയുടെ സ്ഥിരം ശല്യം. പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും എലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഉദ്യോഗസ്ഥനായ റോഷൻ അരീക്കോട് എലിയെ പിടിക്കാൻ പൂച്ചയെ എത്തിച്ചത്.

പൂച്ച എത്തിയതോടെ ദൗത്യം വിജയിച്ചു. അധികം വൈകാതെ എലിയെ പിടികൂടി. പൂച്ചയുടെ ‘വേട്ട’ കാണാൻ ചുറ്റും കൂടിയ കുട്ടികൾക്കും സന്തോഷം. എലിശല്യം അവസാനിച്ചതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ആശ്വാസത്തിലായി.

ഇനി ഓഫീസിൽ എലിശല്യം ആവർത്തിക്കാതിരിക്കാൻ ‘പൂച്ച സാർ’ തന്നെ സ്ഥിരം കാവൽക്കാരനായി തുടരണമെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Recent

Load More