ചേലേമ്പ്രയിൽ രണ്ട് വിദ്യാർഥികളെ കാണാതായി; വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണം
തേഞ്ഞിപ്പലം: ചേലേമ്പ്ര പാറയിൽ പ്രവർത്തിക്കുന്ന മൻഹജ് റഷാദ് ഇസ്ലാമിക് കോളേജിലെ രണ്ട് വിദ്യാർഥികളെ കാണാതായതായി അധികൃതർ അറിയിച്ചു. മുഹമ്മദ് യാസീൻ (15), മുഹമ്മദ് മിൻഹാജ് (15) എന്നിവരെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തേഞ്ഞിപ്പലം പോലീസിലോ മൻഹജ് റഷാദ് ഇസ്ലാമിക് കോളേജ് അധികൃതരെയോ വിവരം അറിയിക്കണമെന്ന് അഭ്യർഥിച്ചു.
ബന്ധപ്പെടാൻ:- തേഞ്ഞിപ്പലം പോലീസ്: 0494 2400260
– മൻഹജ് റഷാദ് ഇസ്ലാമിക് കോളേജ്: 9656248310
