വേങ്ങര സ്വദേശിനിയായ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പ്രതി തേഞ്ഞിപ്പലം സ്വദേശി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

August 06, 2026 - By Malapuram

മലപ്പുറം :തൃശൂർ ചെറുതുരുത്തിയിൽ നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വേങ്ങര ചേറൂർ സ്വദേശി ധനലക്ഷ്മി (56)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തേഞ്ഞിപ്പലം സ്വദേശിയായ വിജീഷ് (55) പൊലീസിന് മുന്നിൽ കീഴടങ്ങി.

ബുധൻ രാവിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി വിജീഷ് കൊലപാതകവിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്തെ ഹന്ന റസിഡൻസിയിൽ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച രാത്രിയോടെ ഇരുവരും ചെറുതുരുത്തിയിലെത്തി മുറിയെടുക്കുകയായിരുന്നു. ആറ് വർഷമായി ഇരുവരും പരിചയത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യാൻ ധനലക്ഷ്‌മി നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ്

ജീഷ് പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ചൊവ്വ രാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം.

Recent

Load More