എടപ്പാൾ പൊറൂക്കരയിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; ജിം പരിശീലകന് ദാരുണാന്ത്യം
എടപ്പാൾ: പൊറൂക്കരയിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പെരുമ്പറമ്പിൽ താമസിക്കുന്ന പൊന്നാനി ബിയ്യം സ്വദേശി ഹക്കീം (45) ആണ് മരിച്ചത്. ജിം പരിശീലകനായ ഹക്കീമിനെ ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തിൽ പെരുമ്പറമ്പ് സ്വദേശി സിദ്ധാർഥ് (19), പെരുമുക്ക് സ്വദേശി ജാഫർ, മൂച്ചിക്കടവ് സ്വദേശി വിബീഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ 10 മണിയോടെ പഴയ ബ്ലോക്ക്–പൊറൂക്കര റോഡിൽ ജി.യു.പി. സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. മൂന്ന് ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ബൈക്കുകളിൽ ഒന്ന് സമീപത്തെ ട്രാൻസ്ഫോർമറിന്റെ ഇരുമ്പ് ഗ്രില്ലിൽ ഇടിച്ചുകയറി.വിവരമറിഞ്ഞെത്തിയ പൊന്നാനി പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ സ്വീകരിച്ചു.
