എല്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിലും ‘വാർ’ സംവിധാനം നടപ്പാക്കും

August 05, 2026 - By Malapuram

മലപ്പുറം: ജില്ലയിലെ എല്ലാ സെവൻസ് ഫുട്ബോൾ ടൂർണമെന്റുകളിലും വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം നടപ്പാക്കാൻ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. വേങ്ങരയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ പതാക ഉയർത്തി.സംസ്ഥാന പ്രസിഡന്റ് എം.കെ. ലെനിൻ, സംസ്ഥാന സെക്രട്ടറി സൂപ്പർ ബാവ, എം.എ. അസീസ്, നഹീം ചേറൂർ, കെ.ടി. ഹംസ, വാഹിദ് കപ്പുത്ത്, ശിഹാബ് ചേളാരി, കിഷോർ കുമാർ എന്നിവർ സംസാരിച്ചു.

ജില്ലയിൽ നടന്ന ടൂർണമെന്റുകളിലെ മികച്ച താരങ്ങളെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ ആദരിച്ചു. കളിക്കാർക്കുള്ള ഇൻഷുറൻസ് ആനുകൂല്യത്തിന്റെ വിതരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ നിർവഹിച്ചു.

ജില്ലാ അസോസിയേഷൻ ഭാരവാഹികൾ:എം.കെ. മുനീർ (പ്രസിഡന്റ്), സമദ് പറച്ചിക്കോട്ടിൽ, ശിഹാബ് ചേളാരി, ബാബു തിരൂർക്കാട്, ബഷീർ വിന്നേഴ്‌സ് (വൈസ് പ്രസിഡന്റുമാർ), ലത്തീഫ് കൽപ്പകഞ്ചേരി (ജനറൽ സെക്രട്ടറി), അബ്ദുസമദ് അരിക്കോട്, സി.എച്ച്. റിയാസ്, അബ്ദുൾ സലിം കുണ്ടുപുഴക്കൽ, മണി ഉച്ചാരക്കടവ് (ജോയിന്റ് സെക്രട്ടറിമാർ), ഉസ്മാൻ തെന്നല (ട്രഷറർ).

ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ ഭാരവാഹികൾ:ബാബു കാപ്പിച്ചാൽ (പ്രസിഡന്റ്), കെ.വി. ജാഫർ, ബഷീർ തിരൂരങ്ങാടി, സുഹൈൽ വടക്കേതിൽ, കെ.എം. അലവി (വൈസ് പ്രസിഡന്റുമാർ), ഷഫീഖ് നടുത്തൊടി (ജനറൽ സെക്രട്ടറി), കെ.പി.എം. സക്കീർ, ഷാഹിദ് കൽപ്പകഞ്ചേരി, ഷംസുദ്ദീൻ ആലത്തിയൂർ, ശിഹാബ് വേങ്ങര (ജോയിന്റ് സെക്രട്ടറിമാർ), ഹഫീദ് മങ്കട (ട്രഷറർ).

Recent

Load More