പെരിന്തൽമണ്ണ സ്വദേശി 14.842 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

August 05, 2026 - By MalappuramMedia


::::::::::::                 :::::::::::::::::::::::
പെരിന്തൽമണ്ണ MEDIA വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം…
join Now🌐
::::::::::::                 :::::::::::::::::::::::
ചെർപ്പുളശ്ശേരി: 14.842 ഗ്രാം എംഡിഎംഎയുമായി പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചെർപ്പുളശ്ശേരി പോലീസും ചേർന്ന് പിടികൂടി.

പെരിന്തൽമണ്ണ കുളത്തൂർ കളത്തിൽ വീട്ടിൽ കെ. മുഹമ്മദ് ഷാനിൽ (26) ആണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി കാറൽമണ്ണ 29-ാം മൈൽ പെട്രോൾ പമ്പ് പരിസരത്ത് തിങ്കളാഴ്ച രാത്രിയിലായിരുന്നു അറസ്റ്റ്.

മോട്ടോർസൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഷാനിലിനെ സംശയത്തെ തുടർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 14.842 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

പ്രതിയുടെ കൈവശത്തുനിന്ന് ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 10,000 രൂപയും സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Recent

Load More