അരീക്കോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന രണ്ടുപേർ എംഡിഎംഎയുമായി അറസ്റ്റിൽ
::::::::::: :::::::::::::::::::::::
അരീക്കോട് 𝗠𝗘𝗗🎙️𝗔 ഗ്രൂപ്പിൽ അംഗമാകാം..
https://chat.whatsapp.com/I2kGS6JMMQe5DMEtPPydp3?s=cl&p=a&ilr=4
:::::::::::: :::::::::::::::::::::::
അരീക്കോട്: അരീക്കോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന രണ്ടുപേരെ 7.94 ഗ്രാം എംഡിഎംഎയുമായി അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
അരേക്കാട് താഴത്തങ്ങാടി ദയ മൻസിലിൽ ചീമാടൻ നിജിൽ (22), കാവനൂർ അത്താണിക്കൽ സ്വദേശി കവണഞ്ചേരി മുഹമ്മദ് ഷാൻ (21) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകുന്നേരം അരീക്കോട് സ്റ്റേഷൻ പരിധിയിലെ പത്തനാപുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കെ.എൽ. 17 യു 7685 രജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.94 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
2023-ൽ എംഡിഎംഎ കേസിൽ നിജിലിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും, ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ വീണ്ടും ലഹരിക്കടത്തിൽ സജീവമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കൊണ്ടോട്ടി ഡാൻസാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം തുടരുകയാണ്.
