നജീബ് കാന്തപുരം MLA കുസാറ്റ് സിൻഡിക്കേറ്റ് അംഗം
പെരിന്തൽമണ്ണ: കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) സിൻഡിക്കേറ്റ് അംഗമായി പെരിന്തൽമണ്ണ എം.എൽ.എ. നജീബ് കാന്തപുരത്തെ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു.
എം.എൽ.എമാരുടെ വിഭാഗത്തിൽ നിന്നാണ് നജീബ് കാന്തപുരത്തെ സിൻഡിക്കേറ്റിലേക്ക് നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം എം.എൽ.എ. മുഹമ്മദ് ഷിയാസിനെയും സംസ്ഥാന സർക്കാർ സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്തിട്ടുണ്ട്.
കുസാറ്റിന്റെ നയപരമായ തീരുമാനങ്ങൾക്കും സർവകലാശാലയുടെ ഭരണകാര്യങ്ങൾക്കും നേതൃത്വം നൽകുന്ന സുപ്രധാന ഭരണസമിതിയാണ് സിൻഡിക്കേറ്റ്.
