ചമ്രവട്ടം സ്നേഹപാതയ്ക്ക് പുതുജീവൻ; ഉടൻ നവീകരണം

July 31, 2026 - By Malapuram

ചമ്രവട്ടം: തകർന്നും കാടുപിടിച്ചും ശോചനീയാവസ്ഥയിലായ ചമ്രവട്ടം സ്നേഹപാത പാർക്ക് അടിയന്തരമായി നവീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സ്ഥലം എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ അഭ്യർഥനയെ തുടർന്നാണ് മന്ത്രി പാർക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.

പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും കുട്ടികളുടെ പാർക്ക് എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സന്ദർശനത്തിൽ തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശബ്ന ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പൂളക്കൽ, ജസ്‌ന ബാനു പുറത്തൂർ, സി.എം. റംല, ജില്ലാ പഞ്ചായത്ത് അംഗം മഹറുന്നിസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമീൻ കരുവാനത്ത്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എം. അബ്ദുള്ളക്കുട്ടി, കൺവീനർ സുരേഷ് പൊൽപ്പാക്കര, എ.എം. രോഹിത്, ഇ.പി. രാജീവ്, സി.എം. പുരുഷോത്തമൻ മാസ്റ്റർ, അലിക്കുട്ടി മാസ്റ്റർ, ചെമ്മല അഷ്‌റഫ്, മാനേജർമാരായ സലാം താണിക്കാട്, മോനുട്ടി പോലിശ്ശേരി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു

Category: തവനൂർ

Recent

Load More