തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും മംഗലം പഞ്ചായത്ത് മെമ്പറുമായ വി പി മൊയ്തീൻ കോയ അന്തരിച്ചു

July 27, 2026 - By MalappuramMedia



തവനൂർ : തവനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും മംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാനും മംഗലം പഞ്ചായത്ത് പതിനൊന്നാം വാർഡ് (കാവഞ്ചേരി) മെമ്പറുമായ വി പി മൊയ്തീൻ കോയ (70) മരണപ്പെട്ടു. മംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി  മീറ്റിംഗിൽ സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല. പുറത്തൂർ  പഞ്ചായത്ത് മെമ്പറായും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.മംഗലം പഞ്ചായത്ത് മുൻ ഭരണസമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ:  റംല.
മക്കൾ : സുമയ്യ,  അസ്ഹറുദ്ധീൻ, ശുക്രഫ്, സുഹൈൽ,  സുഫൈറ,  ഫെബിന, ഷുഹാദ. 
മരുമക്കൾ: സുബൈർ പുല്ലൂർ, റാഫി വൈരങ്കോട്, നവാസ് എടക്കനാട്, ഹാജിഷ വാളമരുതൂർ, ഷാമില ആലിങ്ങൽ.


Category: തവനൂർ

Recent

Load More