മങ്കട സ്വദേശിയായ യുവാവ് ജിദ്ദയില് ഹൃദയാഘാതംമൂലം അന്തരിച്ചു
മലപ്പുറം: സ്വദേശിയായ യുവാവ് ജിദ്ദയില് ഹൃദയാഘാതംമൂലം അന്തരിച്ചു. മങ്കട കുറുവ ചെറുകുളമ്പ് സ്വദേശി ചാലൂത്ത് ഷബീബ് (33) ആണ് താമസസ്ഥലത്ത് ഹൃദയാഘാതമുണ്ടായി മരിച്ചത്.
ജിദ്ദ അല് ഖുംറയില് ജോലി ചെയ്തു വരികയായിരുന്ന ഷബീബ്, ഒരു വര്ഷം മുന്പാണ് ഇവിടെയെത്തിയത്.
പരേതനായ ചാലൂത്ത് മൊയ്തുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫഹ്മ. സഹോദരങ്ങള്: നൗഷാദ്, റമീസ്, പരേതയായ സമീറ.
അബ്ദുല് അസീസ് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമനടപടികള് പൂര്ത്തിയാക്കിയ ശേഷം ജിദ്ദയില് തന്നെ മറവ് ചെയ്യും
