ആഘോഷമാക്കി ആർദ്രം ഹോസ്പിറ്റലിലെ ആദ്യ പ്രസവം ; നേതൃത്വം നൽകി ഡോ. അനുപമ എ

August 29, 2026 - By MalappuramMedia


ആതവനാട് : വെട്ടിച്ചിറ ആർദ്രം ഹോസ്പിറ്റലിൽ ആദ്യ പ്രസവം ആഘോഷമാക്കി. മെഡിക്കൽ രംഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിന്റെ മാതൃ-ശിശു സംരക്ഷണ വിഭാഗത്തിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണിത്.
30 വർഷത്തെ ദീർഘകാല പ്രവൃത്തിപരിചയമുള്ള മുതിർന്ന ഗൈനക്കോളജിസ്റ്റും ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി (OBG) വിഭാഗം മേധാവിയുമായ (HOD & Senior Consultant) ഡോ. അനുപമ എ. (MBBS, DGO) യുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് പ്രസവത്തിന് നേതൃത്വം നൽകിയത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഫാത്തിമ സഹ് ല, മഹമൂദ് ദമ്പതികളുടെ കുട്ടിയാണ് ആർദ്രത്തിന്റെ ആദ്യ കണ്മണി.




ഏറ്റവും നൂതന സൗകര്യങ്ങളോടും സുരക്ഷിതമായ ലേബർ സ്യൂട്ടുകളോടും കൂടിയാണ് ആർദ്രം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക എൻ.ഐ.സി.യു (NICU) സൗകര്യവും 24 മണിക്കൂറും ലഭ്യമാകുന്ന വിദഗ്ധ പരിചരണവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
ജനങ്ങൾക്ക് ഏറ്റവും വിശ്വസനീയവും മികച്ചതുമായ മെഡിക്കൽ സേവനം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, വരും ദിവസങ്ങളിൽ മാതൃ-ശിശു പരിചരണ രംഗത്ത് കൂടുതൽ അത്യാധുനിക സേവനങ്ങൾ വിപുലീകരിക്കുമെന്നും ഹോസ്പിറ്റൽ മാനേജ്‌മെന്റ് വ്യക്തമാക്കി.

Recent

Load More