സംസ്ഥാനത്തെ വലിയ എംഡിഎംഎ വെട്ട10 കിലോയിലധികം പിടികൂടി; മലപ്പുറം സ്വദേശികളടക്കം മൂന്ന് പേർ അറസ്റ്റിൽ

August 29, 2026 - By MalappuramMedia

മഞ്ചേരി : സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ട. മയക്കുമരുന്ന് വിൽപ്പന സംഘത്തിനെതിരെ മഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് 10 കിലോയിലധികം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കോയമ്പത്തൂരിൽവച്ച് പിടികൂടിയത്.

ആഴ്ചകൾക്ക് മുമ്പ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന ലഹരിവിൽപ്പന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് കണ്ടെത്തി. ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ നിർമിച്ച് ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

സംഘത്തിന്റെ ഇടത്താവളങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ടൗണുകൾ കേന്ദ്രീകരിച്ചാണ് ലഹരിയിടപാടുകൾ നടക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇടനിലക്കാരെ നിരീക്ഷിച്ചും വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇന്നോവ കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ സ്ഥലങ്ങളിൽ 100 ഗ്രാം മുതൽ 500 ഗ്രാം വരെ വിതരണം ചെയ്യുന്നതിനായി പായ്ക്കറ്റുകളാക്കിയ യാണ് കാറിന്റെ ഡോർ പാടിനുള്ളിൽ ഒളിപ്പിച്ചിരുന്നത്.

കേരളത്തിലും തമിഴ്നാട്ടിലും യുവാക്കൾക്കിടയിൽ ചില്ലറ വിൽപ്പന നടത്താൻ ലക്ഷ്യമിട്ടിരുന്ന പത്തുകോടിയിലധികം രൂപയുടെ യാണ് മലപ്പുറം ജില്ലാ പോലീസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. യുടെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ ദിലീപ്, മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്ക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിതെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്ന വൻ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

Recent

Load More